‘പഠന ബുദ്ധിമുട്ടുകൾ ‘ നേരിടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അധികസമയം അനുവദിക്കും

0
18

കുവൈത്ത് സിറ്റി: പഠന ബുദ്ധിമുട്ടുകൾ (പOന വൈകല്യം ) നേരിടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ വേളയിൽ അധികസമയം അനുവദിക്കും. നേരത്തെ അനുവദിച്ചിരിക്കുന്ന അരമണിക്കൂറിനുപുറമെ ഇത്തരം വിഷമതകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് 15 മിനിറ്റ് കൂടി സമയം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ പ്രസ്താവനയിൽ അറിയിച്ചു.

കുവൈത്തിൽ വേനൽക്കാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുൻപായി
എല്ലാ സ്കൂൾ ജില്ലകളിലെയും ഡയറക്ടർമാർ ഉന്നയിച്ച എല്ലാ നിരീക്ഷണങ്ങളും തടസ്സങ്ങളും അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. അലി അൽ യാക്കൂബ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാർക്ക് നിർദേശം നൽകി.
സ്കൂൾ പുനരാരംഭം ആയി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ആണ് അലി യാക്കോബ് നിർദ്ദേശങ്ങൾ നൽകിയത്. മത-വിദ്യാഭ്യാസ, ശാസ്ത്ര-സാഹിത്യ വകുപ്പുകളുടെ സെക്കൻഡറി തല പരീക്ഷകളുടെ രണ്ടാം സെമസ്റ്ററിലെ പുതുക്കിയ ഷെഡ്യൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചു.