റോഡുകളിൽ പരാക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബിൽ കുവൈത്ത് പാർലമെൻറിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡുകളിൽ പരാക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ബിൽ പാർലമെൻറിൽ. ആർട്ടിക്കിൾ 171 ലെ പീനൽ കോഡ് 16/1960
ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ എംപി ഹേഷാം അൽ സാലിഹ് ആണ് പാർലമെൻറിൽ അവതരിപ്പിച്ചത്. മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ മറ്റുള്ളവരുടെ വാഹനങ്ങൾക്കോ ​​റോഡിനോ നാശനഷ്ടങ്ങൾ വരുത്തുന്നകയോ ചെയ്യുന്നവർക്കും റോഡിൽ മറ്റൊരു വാഹന യാത്രക്കാരനെ തടയുകയോ അയാളുടെ ജീവൻ അപായപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം തടവോ, 1,000 ദിനാർ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി നൽകണമെന്നാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്