കുവൈത്ത് സിറ്റി: കുവൈറ്റില്‍ സ്കൂൾ പ്രിൻസിപ്പാൾ മാരും ഉപദേശകരും അഡ്മിനിസ്ട്രേറ്റർ മാരും ഉൾപ്പെടെ 388 വിദ്യാഭ്യാസ പ്രവർത്തകർ വിരമിക്കൽ പ്രായപരിധിയിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 34 വർഷവും അതിൽകൂടുതലോ സർവീസ് ഉള്ളവരാണ് ഇവരെല്ലാം. വിരമിക്കാൻ ആയ അധ്യാപകരുടെ പേരുകൾ ഉൾപ്പെട്ട ലിസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. എന്നാൽ വിരമിക്കുന്ന ഓരോരുത്തരുടെയും അവസാന പ്രവൃത്തി ദിനം പ്രത്യേകം വ്യക്തമാക്കിക്കൊണ്ട് പട്ടിക പുതുക്കി നൽകാൻ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനനുസൃതമായി
ലിസ്റ്റ് പുനഃക്രമീകരിക്കുകയും വീണ്ടും സമർപ്പിക്കുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.