കുവൈത്ത് സിറ്റി: സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 9 വിഭാഗങ്ങളിൽ നിന്നുള്ള 169 ജീവനക്കാരെ പിരിച്ചു വിട്ടതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ, സ്പോർട്സ് സേവനങ്ങൾ, വിവര സാങ്കേതികവിദ്യ,സാഹിത്യം, കല, പബ്ലിക് റിലേഷൻസ്, നിയമം, സ്റ്റാറ്റിസ്റ്റിക്സ്, ഭരണപരമായ പിന്തുണ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ 9 തൊഴിൽ ഗ്രൂപ്പുകളിൽ ഉള്ളവരുടെ സേവനമാണ് അവസാനിപ്പിച്ചത്. സേവനങ്ങൾ അവസാനിച്ച ജീവനക്കാരുടെ അവസാന പ്രവൃത്തി ദിവസം ഓഗസ്റ്റ് 30 ആണ്. സേവനം അവസാനിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിനായി ഇവർ ബേങ്ക്, ലേബർ സെന്റർ, കമ്മ്യൂണിക്കേഷൻ മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം എന്നിവയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം ഇന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.