തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇരുവരും തൃശ്ശൂര്‍ എത്തിയത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സമാന്തര അന്വേഷണം ബിജെപി നടത്തിയതായും, അന്വേഷണ ഭാഗമായി നേതാക്കള്‍ കണ്ണൂരിലടക്കം എത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറിനെ ബുധനാഴ്ച്ച ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പൊലീസ് ക്ലബില്‍ ഹാജരാവാനാണ് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലിനായി നേതാക്കളെ കാറില്‍ എത്തിച്ചിരുന്നത് അനീഷ്‌കുമാര്‍ ആയിരുന്നു.
കുന്നംകുളത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന അനീഷ്‌കുമാര്‍ ഏപ്രില്‍ രണ്ടിന് രാത്രിയില്‍ തൃശ്ശൂരിലെത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്