ഡിസംബറോടെയേ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനാകൂ; ഐസിഎംആർ

0
23

ഇന്ത്യയില്‍ കേന്ദ്ര സർക്കാർ.മെയ് ആദ്യവാരം മുതല്‍ കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്, മെയ് 7 മുതൽ കേസുകളില്‍ 69 ശതമാനത്തോളം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് കേസുകൾ കുറയുമ്പോഴും വളരെ ജാഗ്രതയോടെ മാത്രമേ നിയന്ത്രണങ്ങൾ
ഒഴിവാക്കാനാകൂ.

ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ ആകുകയും, ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ പൂർണമായും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂവെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ആഗസ്തിലോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്‌സിൻ ഡോസുകൾ ലഭ്യമാകും എന്നും അദ്ദേഹം പറഞ്ഞു . ഡിസംബറോടെ മുഴുവൻ പേർക്കും വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി അറിയിച്ചു. രാജ്യത്ത് ഇതുവരെ 21.60 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിൽ 1.67 കോടി ഡോസ് ആരോഗ്യ പ്രവർത്തർക്കാണ് നൽകിയത്. 2.42 കോടി കോവിഡ് മുൻനിര പോരാളികൾക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവർക്ക്, 18നും 44 വയസിനും ഇടയിലുള്ളവർക്കുമായി 2.03 ഡോസ് വാക്‌സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.