തകർന്ന പാലങ്ങളും റോഡുകളും ഉത്തരവാദിത്വം കരാറുകാർക്കല്ലെന്ന് കുവൈത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം

0
28

കുവൈത്ത് സിറ്റി : ട്രാഫിക് അപകടങ്ങളുടെ ഫലമായി തകർന്ന പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമ്മാണം കരാറുകളിടസ്ഥാനമാക്കി നടത്തുന്നതായി പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. റോഡുകളുടെ പത്തുവർഷ വാറന്റി കാലയളവിൽ അവ കരാറുകാരന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നില്ല എന്നും അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
കിംഗ് ഫഹദ് എക്സ്പ്രസ് ഹൈവേയിലെ ബൈപാസ് പാലത്തിന്റെ മതിലുകൾക്ക് അപകടത്തെത്തുടർന്ന്
നാശനഷ്ടം സംഭവിച്ചത്,പാലത്തിന്റെ ഘടനാപരമായ കാര്യക്ഷമതയെ ബാധിക്കില്ലെന്ന് അവർ വ്യക്തമാക്കി.
ജഹ്റ പാലത്തിൻറെ ജോയിൻറ് കളിൽ ഒന്നിൽ വന്ന കേടുപാട് പരിഹരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. വിദേശ സപ്ലൈകോയിൽ നിന്ന് ജോയിൻറ് ഇറക്കുമതി ചെയ്തു കോൺട്രാക്ടറുടെ ചിലവിലാണ് പണികൾ പൂർത്തിയാക്കിയതെന്നും പത്രക്കുറിപ്പിൽ പറയുന്നു.