കുവൈത്ത് സിറ്റി: നിലവിൽ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിന് കൊറോണയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് കുവൈത്തിലെ പകർച്ചവ്യാധി കൺസൾട്ടന്റ് ഡോ. ഘനേം അൽ ഹുജൈലാൻ . ബ്ലാക്ക് ഫംഗസ് രോഗങ്ങൾ പലപ്പോഴായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ആൻറിബയോട്ടിക്കുകളും കോർട്ടിസോണും സ്വീകരിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളെ ഇത് സാധാരണയായി ബാധിക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.സൂചികളിലൂടെയും ഡ്രിപ്പുകളിലൂടെയും ഫംഗസ് പകരുന്നത്. ശരീര താപനിലയിലെ പെട്ടെന്നുള്ള വർധനയും രോഗിയിലെ വെളുത്ത രക്താണുക്കളുടെ കൗണ്ട് വ്യതിയാനവും ഈ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്. പ്രത്യേക രക്തപരിശോധനയിലൂടെ ആണ് ഇവ കണ്ടെത്തുന്ന തെന്നിരിക്കെ രോഗനിർണയത്തിന് കാലതാമസമെടുക്കും.
ബ്ലാക്ക് സംഘവുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം രക്തപരിശോധന റിപ്പോർട്ടുകൾ വരുന്നതിനു മുമ്പായി രോഗികൾക്ക് ആവശ്യമായ ആൻറിബയോട്ടിക്കുകൾ നൽകുന്നത് വഴി അപകടങ്ങൾ ഒഴിവാക്കുന്നതിനും സാധിക്കും എന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഡോ. അൽ-ഹുജൈലാൻ്റ വാക്കുകൾ അനുസരിച്ച് – “കുവൈത്ത് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ബ്ലാക്ക് ഫംഗസ് ഉണ്ട്, കാരണം ഇത് തീവ്രപരിചരണ വിഭാഗങ്ങളിൽ വ്യാപകമാണ്, മാത്രമല്ല ദീർഘകാലത്തേക്ക് ആൻറിബയോട്ടിക്കുകളും കോർട്ടിസോണും എടുക്കുന്ന രോഗികളെ ബാധിക്കുകയും ചെയ്യുന്നു. ഇത് സൂചികളിലൂടെയും ഡ്രിപ്പുകളിലൂടെയും പകരുന്നു. പകർച്ചവ്യാധികളിൽ വിദഗ്ധരായ ഡോക്ടർമാർക്ക് ഈ അണുബാധയെ നേരിടാൻ കഴിയും. ”