കുവൈത്തിലെ മാളുകളുടെ പ്രവർത്തന സമയം രാത്രി പത്തുമണിവരെ നീട്ടാൻ സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ കൊറോണ വ്യാപനം കാര്യമായി കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രാത്രി 8:00 വരെയാണ് ആണ് പ്രവർത്തിസമയം രണ്ടു മണിക്കൂർ കൂടെ അധികമായി അനുവദിച്ച പത്തുമണിവരെ ആക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
രാജ്യത്തെ നിലവിലെ എപ്പിഡെമോളജിക്കൽ ഗ്രാഫ് അനുകൂലമാണ് അതിനാൽ, വാക്സിനേഷൻ വേഗത ത്വരിതപ്പെടുത്തുന്നതിനൊപ്പം വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങളിലും വർദ്ധന വരുത്താമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി