കുവൈത്തിൽ കോവിഡ് രോഗികൾക്ക് സ്റ്റോറോവിമാബ് മരുന്ന് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി

0
15

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് കേസുകൾ ചികിത്സിക്കുന്നതിനായി സ്റ്റോറോവിമാബ് (7831-വിഐആർ) മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഡോ. അബ്ദുല്ല അൽ ബദർ, ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യാണ് ഇക്കാര്യം അറിയിച്ചത്.

12 വയസ്സിനു മുകളിലുള്ള രോഗബാധിതരിൽ ആണ് മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 65 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിലും മരുന്ന് ഉപയോഗിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു, എന്നാൽ COVID-19 അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓക്സിജൻ ആവശ്യമുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.