കുട്ടികളിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചു

0
17

ഇന്ത്യയിൽ കുട്ടികളിൽ ഭാരത് ബയോടെകിൻ്റെ കോ വാക്സിൻ പരീക്ഷണം ആരംഭിച്ചു. കുട്ടികളിൽ പരീക്ഷണം നടത്തുന്നതിന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ കോവിഡ് വിദഗ്ധസമിതി മെയ് 12ന് ഭാരത് ബയോടെക്ന് അനുമതി നൽകിയിരുന്നു. കോ വാക്സിൻ കെ 2 3 ഘട്ട ക്ലിനിക്കൽ ട്രയലുകൾക്കാണ് അനുമതി. രണ്ടു മുതൽ 18 വയസുവരെയുള്ള ആയിരം കുട്ടികളിലാണ് പരീക്ഷണം നടത്തുന്നത്. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് വാക്സിൻ നിർമ്മിച്ചത്