കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ചോദ്യം ചെയ്യും. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. നിലവിൽ ഒന്നേകാൽ കോടി രൂപ മാത്രമാണ് അന്വേഷണസംഘത്തിന് കണ്ടെത്താൻ ആയിട്ടുള്ളത്, ബാക്കി തുക കണ്ടെത്തുന്നത് മായി ബന്ധപ്പെട്ട് കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍.
അതേസമയം കൊടകര കുഴൽപ്പണക്കേസിന് പുറമേ ബത്തേരിയിൽ കുഴൽപ്പണം എത്തിച്ചു എന്ന വാർത്ത ബിജെപിക്ക് തലവേദനയാകുന്നു. കാസർകോടുള്ള രണ്ട് നേതാക്കൾ കാറിൽ ഒരു കോടിയോളം രൂപ എത്തിച്ചു എന്നാണ് ആരോപണം.