കുവൈത്ത് സിറ്റി: പാലസ്തീനിലെ ഗസ്സാ മുനമ്പിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളുമായി കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി. ഇസ്രായേൽ പാലസ്തീൻ ആക്രമണങ്ങൾ അവസാനിക്കുന്നതിനു തൊട്ടു പുറകെ കുഞ്ഞു മനസ്സുകളിൽ സന്തോഷം നിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയതെന്ന് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിലെ അൽ-അമൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർഫൻസ് ഡയറക്ടർ ഇയാദ് അൽ മസ്രി കുവൈത്ത് നടപടികളെ പ്രശംസിച്ചു, പ്രത്യേകിച്ച് പലസ്തീൻ കുട്ടികളുടെ പ്രായപരിധിക്ക് അനുയോജ്യമായ വിലയേറിയ സമ്മാനങ്ങളാണ് എത്തിച്ചു നൽകിയത് എന്ന് അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ പത്രക്കുറിപ്പിൽ പറഞ്ഞു.