2. 5 ദശലക്ഷം പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ 2050000 പേർ കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിൻ്റെ അടുത്ത ബാച്ച് കൃത്യമായി ലഭിക്കുന്നതിലൂടെ അടുത്തയാഴ്ചയോടെ വാക്സിനേഷൻ മൂന്ന് ദശലക്ഷത്തിൽ എത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ വൃത്തങ്ങൾ വ്യക്തമാക്കി. വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ഫീൽഡ് വാക്സിനേഷൻ യൂണിറ്റുകൾ ഏറെ സഹായകമായി.
പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന ആളുകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരാൻ ഫീൽഡ് കാമ്പെയ്‌നുകൾ സഹായിച്ചു.