കുവൈത്ത് സിറ്റി: പുതുതായി നിയമിതരായ ഫാക്കൽറ്റി അംഗങ്ങളുടെ ജോലി 2020/2021 അധ്യയന വർഷം അവസാനിക്കുന്നതുവരെ വിദ്യാഭ്യാസ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നേടിയ സ്വദേശി പ്രവാസി അധ്യാപകർ ഉൾപ്പടെയാണിത്. നിലവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് അഞ്ഞൂറോളം അധ്യാപകരെയാണ് ആവശ്യമുള്ളത്. മന്ത്രാലയം അണ്ടർ സെക്രട്ടറി പ്രാദേശികമായി അധ്യാപകരുമായി കരാറിൽ ഏർപ്പെടുന്നത് അനുമതി നൽകാൻ കാത്തിരിക്കുകയാണ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. അതിനുശേഷം മന്ത്രാലയ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിക്കും എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
Home Middle East Kuwait കുവൈത്തിൽ പുതിതായി നിയമിതരായ അധ്യാപകരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു