വർക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും കൈമാറുന്നതിനും ശമ്പള കൈമാറ്റ സർട്ടിഫിക്കറ്റ് ആവശ്യമില്ല

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ ശമ്പള കൈമാറ്റ സർട്ടിഫിക്കറ്റ് അറ്റാച്ചുചെയ്യാതെ വർക്ക് പെർമിറ്റുകൾ വിതരണം, പുതുക്കൽ, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ തൊഴിലുടമകളെ അനുവദിച്ചിരിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ സർക്കുലർ പുറത്തിറക്കി.

പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളം കൈമാറുന്നതിനുള്ള സർട്ടിഫിക്കറ്റ് തൊഴിലുടമകൾ സമർപ്പിക്കണമെന്ന തീരുമാനം നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതുമായി സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.