കുവൈത്ത് സിറ്റി : കഴിഞ്ഞ 16 മാസമായി കുവൈത്തിൽ കുടുങ്ങി കിടന്ന ഇന്ത്യൻ നാവികർ സ്വദേശ്ങ്ങളിലേക്ക് തിരിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജിന്റെ നിരന്തരമായ ഇടപെടലുകൾക്ക് നാവികർക്ക് തുണയായി. 16 നാവികരും എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് തിരിച്ചു. കപ്പൽ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള എടുത്ത് നിയമപരമായ തർക്കങ്ങളെ തുടർന്ന് ആണ് യു എൽ എൽ എന്ന കപ്പലിലെ നാവികർ കുവൈറ്റിൽ അകപ്പെട്ട പോയത്.
.തങ്ങളുടെ മോചനം ആവശ്യപ്പെട്ട് നാവികർ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.ഇവരുടെ മോചനത്തിനു സ്ഥാനപതിയുടെ നേതൃത്വത്തിൽ കുവൈത്ത് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു.വിഷയത്തിൽ കുവൈത്ത് മനുഷ്യാവകാശ സംഘടനയും ഇടപെടൽ നടത്തിയിരുന്നു.