കുവൈത്തിൽ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർദ്ധന ഉണ്ടാകില്ല

0
23

കുവൈത്ത് സിറ്റി:2021-2022 അധ്യയന വർഷത്തിൽ കുവൈത്തിലെ സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ് ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും പ്രവർത്തിക്കുന്ന സ്കൂളുകൾ ഉൾപ്പെടെ ആണത്.

അറബ്, മോഡൽ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ് 50 ദിനാറാണ്. ഇത് ആദ്യ ഇൻസ്റ്റാൾമെൻ്റിൽ നിന്ന് കുറച്ചതാണെന്നും അത് മടക്കിനൽകില്ലെന്നും അതിന്റെ തീയതി വർഷത്തിന്റെ ആരംഭത്തിന് മുമ്പാണെന്നും മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചു.