സൗദി അറേബ്യയിൽ രണ്ട് മലയാളി നഴ്സുമാർ വാഹനാപകടത്തിൽ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്റാനിൽ വച്ചായിരുന്നു അപകടം.
നജ്റാന് കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. താറില്‍വെച്ച് നഴ്സുമാർ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നജ്റാനിലെ താർ ജനറല്‍ ആശുപത്രിയിലാണ്.