കുവൈത്തിൽ 684 സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ സജ്ജമായതായി വിദ്യാഭ്യാസമന്ത്രി

0
28

കുവൈത്ത് സിറ്റി: സെപ്റ്റംബറിൽ സ്കൂളുകൾ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 684 സ്കൂളുകൾ സന്നദ്ധത അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് സ്ഥിരീകരിച്ചു. എംപി അബ്ദുൽ അസീസ് അൽ സകാബിയുടെ ചോദ്യത്തിന് മറുപടിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ സ്കൂളുകളുടെ മൊത്തം ശേഷി 380,000 ആണെന്നും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 377,069 ൽ എത്തിയെന്നും മന്ത്രി അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. 202 കിന്റർഗാർട്ടനുകളിലായി മൊത്തം 41,006 വിദ്യാർത്ഥികളുണ്ട്. അതിനാൽ, ഓരോ ക്ലാസ്സിലും 20 വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഒരാഴ്ചത്തെ ഇടവേളയോടെ സ്കൂളുകൾ ആരംഭിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

കിന്റർഗാർട്ടൻ, ഒന്നും രണ്ടും ക്ലാസുകൾക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 19 ന് ആരംഭിക്കും . ബാക്കി പ്രാഥമിക ഗ്രേഡുകൾ അടുത്ത ദിവസങ്ങളിലും ആരംഭിക്കും.സെക്കൻഡറി ലെവൽ ഇന്റർമീഡിയറ്റ് ലെവൽ ക്ലാസുകൾ സെപ്റ്റംബർ 26, ഒക്ടോബർ 3 തീയതികളിൽ ആരംഭിക്കും