കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി മുനിസിപ്പാലിറ്റിയും ആയി കരാറൊപ്പിട്ട കമ്പനി തൊഴിലാളികൾക്ക് ശമ്പളം നൽകാത്തത് മൂലം മാലിന്യനീക്കം തടസ്സപ്പെട്ടിരുന്നു . ജനവാസ കേന്ദ്രങ്ങളിലും മറ്റും മാലിന്യം അടിഞ്ഞുകൂടി അതിനെതുടർന്ന് മുൻസിപ്പാലിറ്റിയിലെ ക്ലീനിങ് കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും കരാർ കമ്പനിയുടെ മേൽ പിഴ ചുമത്തുകയും യും തൊഴിലാളികൾക്ക് മൂന്നുമാസമായി നൽകാനുള്ള ശമ്പള കുടിശ്ശിക കൊടുത്തു തീർക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. മൂന്നു മാസത്തെ ശമ്പള കുടിശ്ശിക തൊഴിലാളികൾക്ക് നൽകി പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി. അതേസമയം പ്രസ്തുത കമ്പനിയുമായി ഉണ്ടായിരുന്ന കരാർ റദ്ദാക്കി എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.