ഓക്സ്ഫോർഡ് വാക്സിൻ ആദ്യ ഡോസ് ലഭിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ സ്വീകരിക്കാൻ ഓപ്ഷൻ നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഓക്സ്ഫോർഡ് വാക്സിനുകളുടെ മൂന്നാമത്തെ കയറ്റുമതിയുടെ പരിശോധനാരീതികൾ നിർമ്മാതാക്കളിൽ നിന്നും ലഭിക്കുന്നതിൽ ഇനിയും കാലതാമസം നേരിട്ടാൽ,ഓക്സ്ഫോർഡ് ആദ്യത്തെ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ വാക്സിൻ സ്വീകരിക്കാൻ ഓപ്ഷൻ നൽകും.

ഇത്തരം കാലതാമസങ്ങൾ ഒരു പ്രദേശവ്യാപക പ്രശ്‌നമാണെന്നും ആസ്ട്രസെനക്ക വാക്സിനായി കാത്തിരിക്കുന്നവർക്ക് പകരം ഫൈസർ ഷോട്ടുകൾ നൽകുമെന്നും ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു.

കഴിഞ്ഞ മെയ് പത്താം തീയതി ആസ്ട്രസെനക്കയുടെ മൂന്നാം ബാച്ച് റഷ്യയിൽ നിന്ന് കുവൈത്തിലെത്തി, ചരക്ക് പ്രാമാണീകരിക്കുന്നതിനുള്ള ചില രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ഇത് ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടില്ല.ജൂൺ എട്ടിന് രേഖകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് കൃത്യമായി നടന്നാൽ 30 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 10 ദിവസത്തിനുള്ളിൽ 200,000 പേർക്ക് കുത്തിവയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.