പ്രവാസികൾക്ക് ഫിലിപ്പിൻസ് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സ്പോൺസറുടെ അനുമതി വേണം

0
27

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഫിലിപ്പീൻസിൽ എന്ന് വീട്ടുജോലിക്കാരി റിക്രൂട്ട് ചെയ്യാൻ സ്പോൺസറുടെ അനുമതി വേണം. കൂടാതെ ഫിലിപ്പിനോ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കുറഞ്ഞത് 2500 കെഡി ശമ്പളവും ഉണ്ടായിരിക്കണം എന്ന് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഫിലിപ്പൈൻസിൽ നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാൻ പ്രവാസി കുടുംബങ്ങൾക്ക് അനുമതി നിഷേധിച്ചിട്ടില്ല എന്നും, നിബന്ധനകൾക്ക് വിധേയമായി കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്നും രാജ്യത്തെ ഫിലിപ്പൈൻ അംബാസഡർ മുഹമ്മദ് നൂറെഡിൻ ലോമോണ്ടോട്ട് സ്ഥിരീകരിച്ചു.

പ്രവാസികൾക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അധിക രേഖകൾ ആവശ്യമാണ്. ഫിലിപ്പീൻസിൽ നിന്നുള്ള വീട്ടുജോലിക്കാരനെ സ്പോൺസർ ചെയ്യുന്നതിൽ എതിർക്കുന്നില്ലെന്ന് കാണിക്കുന്ന റെസിഡന്റ് സ്പോൺസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
അപേക്ഷകൻ്റെ ശമ്പള സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായി വരിക . ശമ്പളം കുറവാണെങ്കിൽ അഭ്യർത്ഥന നിരസിക്കപ്പെടാം.

സ്വദേശികൾക്കും പ്രവാസികൾക്കും ഇടയിൽ എംബസി വിവേചനം കാണിക്കുകയും അല്ല മറിച്ച് മുൻവർഷങ്ങളിൽ ഉണ്ടായ ചില സംഭവ വികാസങ്ങളെ തുടർന്നാണ് നടപടി എന്നും അംബാസിഡർ വിശദീകരിച്ചു. നേരത്തെ ചില പ്രവാസികൾ ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യും തുടർന്ന് അവരുടെ സമ്മതമോ ഫിലിപ്പീൻസ് എംബസിയുടെ അറിവോ കൂടാതെ കുവൈത്തിന് പുറത്ത് തൊഴിലെടുക്കാൻ നിർബന്ധിക്കുകയും ചെയ്തു ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.