കുവൈറ്റ് സിറ്റി: കുവൈറ്റിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ 2020/2021 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള എഴുത്തു പരീക്ഷകൾ ഇന്നുമുതൽ ആരംഭിച്ചു. പൊതു , സ്വകാര്യ, സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് പരീക്ഷകൾ ഇന്നുമുതൽ തുടങ്ങുന്നത്. മത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള എഴുത്തുപരീക്ഷ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചിരുന്നു
പേപ്പർ അധിഷ്ഠിത പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സംയുക്ത സമിതി അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണെന്ന് പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ അറിയിച്ചു. പരീക്ഷാ കാലയളവിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായതെല്ലാം സുരക്ഷിതമായി നൽകാൻ വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങൾ വ്യക്തമായ ശ്രമങ്ങൾ നടത്തിയതായി അൽ സുൽത്താൻ വിശദീകരിച്ചു.