കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 7000 പ്രവാസികളെ നാടുകടത്തി

0
26

കുവൈത്ത് സിറ്റി: 2021 തുടക്കം മുതൽ കഴിഞ്ഞ മെയ് അവസാനം വരെ 450 ഓളം പ്രവാസികളെ നാടുകടത്തൽ ജയിലിലേക്ക് റഫർ ചെയ്യുകയും പിന്നീട് നാടുകടത്തുകയും ചെയ്തതായി
ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതായി അൽ-ഖബാസ് ദിനപത്ര റിപ്പോർട്ട് ചെയ്തു.

വിവിധ കേസുകളിൽ ഉൾപ്പെട്ട 7,000 പ്രവാസികളെ ഇകാലയളവിൽ നാടുകടത്തിയതായും അധികൃതർ സ്ഥിരീകരിച്ചു. അറബ്, ഏഷ്യൻ പൗരന്മാരായ മൂന്ന് പ്രവാസികളെ നാടുകടത്തൽ ഡിപ്പാർട്ട്‌മെന്റിലേക്ക് അയച്ചതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും വളരെ ചെറിയ അളവിലുള്ള മയക്കുമരുന്ന് വസ്തുക്കൾ കൈവശം വച്ചതിന് പിടിയിലായവരാണ് . ഒന്നോ രണ്ടോ ഗ്രാം മയക്കുമരുന്ന്, അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഒരു ഗുളിക എന്നിവയായിരിക്കും പിടിച്ചെടുത്തത്.ഈ പ്രവാസികളിൽ പലരെയും കുറ്റവിമുക്തരാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തേക്കാം ഈ സാഹചര്യം മുൻനിർത്തിയാണ്, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി അവരെ എത്രയും പെട്ടെന്ന് നാടുകടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി