കുവൈത്തിൽ രണ്ടു ദിവസത്തിൽ 60000ത്തോളം പേർക്ക് ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസ്’ നൽകി

0
19

കുവൈത്ത് സിറ്റി: കുവൈത്തിലിന്ന് നാൽപതിനായിരത്തോളം പേർക്ക് ഓക്സ്ഫോർഡ് വാക്സിൻ്റെ രണ്ടാം ഡോസ് നൽകിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ മിഷ്രെഫ് വാക്സിനേഷൻ സെന്ററിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്നാം ഭാഷ ഓക്സ്ഫോർഡ് വാക്സിൻ കുവൈത്തിൽ എത്തുന്നതിന് എടുത്ത കാലതാമസവും, തുടർന്ന് അവയുടെ പരിശോധന റിപ്പോർട്ടുകളെ ലഭിക്കാൻ വൈകിയതും ആണ് കുവൈത്ത് ഇണ ഇപ്പോൾ വൻതോതിൽ വാക്സിനേഷൻ നടത്താൻ കാരണമായത്. വാക്സിനേഷൻ ആരംഭിച്ച രണ്ടുദിവസത്തിനകം അറുപതിനായിരത്തോളം പേർക്കാണ് കുത്തിവെപ്പ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.

ഓക്സ്ഫോർഡ് വാക്സിൻറെ ആദ്യ ഡോസ് ലഭിച്ച 200,000 പേർക്ക് 10 മാസത്തിനുള്ളിൽ 30 വാക്സിനേഷൻ സെന്ററുകളിലായി രണ്ടാമത്തെ ഡോസ് നൽകാനാണ് ശ്രമമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു.