വിദേശങ്ങളിലെ പ്രവാസി സമൂഹമാണ് അവിടെ ഇന്ത്യയെ അടയാളപ്പെടുത്തുന്നതെന്ന് ഡോ.എസ് ജയശങ്കർ

0
34

കുവൈത്ത് സിറ്റി: പ്രവാസ രാജ്യങ്ങളിൽ ഇതിൽ ഇന്ത്യക്കാർ നല്കുന്ന സംഭാവനയും അതുവഴി അവർ നേടിയെടുക്കുന്ന ബഹുമാനവുമാണ് ഇന്ത്യയെ നിർവചിക്കുന്നത് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഇവിടെ വരും പ്രവാസികളുടെ ഈ സംഭാവനയെ ആത്മാർത്ഥമായി അഭിനന്ദിക്കുകയും ചെയ്യുന്നതായി ജയശങ്കർ പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച വെർച്വൽ യോഗത്തിൽ പങ്കെടുത്തു കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മന്ത്രി കുവൈത്തിലെത്തിയത്. എംബസിയുടെ എല്ല സോഷ്യൽ മീഡിയ പേജുകളിലും തത്സമയം സംപ്രേഷണം ചെയ്ത യോഗത്തിലേക്ക് അംബാസഡർ സിബി ജോർജ് മന്ത്രിയെ സ്വാഗതം ചെയ്തു.കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. കോവിഡിന്റെ പെട്ടെന്നുള്ള ആഘാതം കണക്കിലെടുത്ത് സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുന്നതിലായിരുന്നു കൂടുതലുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് സംബന്ധിച്ച ധാരണാപത്രത്തിന് അന്തിമരൂപം നൽകി. ഇത് കുവൈത്തിലെത്തുന്ന ഇന്ത്യക്കാരായ വീട്ടുജോലിക്കാരുടെ നില സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

യാത്രാ നിയന്ത്രണവും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും ഉൾപ്പെടെ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബസിച്ച് ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു. ഫ്ലൈറ്റ് സർവീസ് താൽക്കാലികമായി നിർത്തിവച്ചതുമൂലം ഉള്ള പ്രശ്നങ്ങൾ , ജോലി നിലനിർത്താൻ കഴിയാത്തവർ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ജിസിസി രാജ്യങ്ങളിലെ അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി എല്ലാ അംബാസഡർമാർക്കും നിർദ്ദേശം നൽകി.
നിലവിലെ സ്ഥിതി ഈ മേഖലയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ തുറന്നുകൊടുത്തതായും മന്ത്രി പറഞ്ഞു.