പ്രവാസിയെ തല്ലിച്ചതച്ച ബഹ്റൈൻ സ്വദേശി അറസ്റ്റിൽ

0
31

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയെ മർദ്ദിച്ച ബഹ്റൈൻ സ്വദേശി അറസ്റ്റിൽ. ഏഷ്യക്കാരനായ പ്രവാസിക്കാണ് മർദ്ദനമേറ്റത്,ഇയാൾ കാർ കഴുകുന്നതിനിടെ കാറുടമയായ ബഹ്റൈൻ സ്വദേശി കടന്നുവരുകയും വഴക്കു പറയുകയും, തുടർന്ന് ഇരുവർക്കും ഇടയിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തൊട്ടു പുറമേ കാറുടമ പ്രവാസിയെ തല്ലിച്ചതിക്കുകയുമായിരുന്നു. ആക്രമണത്തിനിരയായ പ്രവാസി സ്ഥലത്ത് ബോധരഹിതനായി. മറ്റൊരാൾ സംഭവം ചിത്രീകരിക്കും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു വീഡിയോ വൈറൽ ആയതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും ബഹറിൻ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു