കുവൈത്ത് സിറ്റി: അതിതീവ്ര വ്യാപന ശേഷിയും കൂടുതൽ അപകടകാരിയും ആയ കൊറോണ ഡെൽറ്റ വേരിയൻ്റ് (ഇന്ത്യയിൽ പടർന്നുപിടിച്ച വകഭേദം) ഇതുവരെ കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. സമഗ്രമായ ലബോറട്ടറി അവലോകനത്തിന് ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.ഏതെങ്കിലും പുതിയ വകഭേദങ്ങൾ ഉണ്ടായാൽ അത് സ്ഥിരീകരിച്ചുകൊണ്ട് പ്രഖ്യാപനം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.