കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ; കുവൈത്ത് സർക്കാറിന് പ്രതിരോധത്തിലാക്കി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട് പാർലമെൻറിൽ

0
24

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കുവൈത്ത് സർക്കാറിന് പ്രതിരോധത്തിലാക്കി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട്. അടിയന്തിര സാഹചര്യങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിന് സർക്കാരിനു സമ്പൂർണ്ണവും മികച്ചതുമായ ഒരു പദ്ധതിയില്ലെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ സ്ഥിരീകരിച്ചു. ഇതിനാലാണ് കോവിഡ് പ്രതിസന്ധിയും അതിന്റെ സാമ്പത്തികം അടക്കമുള്ള അനന്തരഫലങ്ങളും കൈകാര്യം ചെയ്യുന്നതിന് അനുചിതമായ തീരുമാനങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്നത് എന്നും ബ്യൂറോ കുവൈത്ത് ദേശീയ അസംബ്ലിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

2020 മാർച്ച് 1 മുതൽ 2020 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ചെലവുകൾ അവലോകനം ചെയ്യാനുള്ള മന്ത്രിസഭയുടെ ഉത്തരവ് സംബന്ധിച്ച് ആണിത്. റിപ്പോർട്ടിൽ നിരവധി നിരീക്ഷണങ്ങളുണ്ട്, അടിയന്തര സാഹചര്യങ്ങളിൽ ഏത് നിയമത്തിനു അനുസൃതമായി പ്രവർത്തിക്കണം ഉത്തരവാദിത്വം അവരിൽ നിക്ഷിപ്തമായ ആയിരിക്കും എന്നത് സംബന്ധിച്ച് എവിടെയും പറയുന്നില്ല . സർക്കാർ ഏജൻസികൾ തമ്മിൽ ഏകോപനം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ക്വാറന്റയിനിലുള്ള ആളുകൾ, തൊഴിലാളികൾ, മെഡിക്കൽ സ്റ്റാഫ് എന്നിവരെ നിരീക്ഷിക്കുന്നതിനുള്ള വ്യക്തവും നിർദ്ദിഷ്ടവുമായ സംവിധാനം ഇല്ല. പ്രധാനമായും മാസ്കുകൾ, കയ്യുറകൾ, സ്റ്റെറിലൈസ് ഉപകരണങ്ങൾ എന്നിവ വാങ്ങി വിവിധ വിഭാഗങ്ങൾക്ക് നൽകുന്നതിലെ കേന്ദ്ര അതോറിറ്റിയുടെ അഭാവം. അവശ്യസാധനങ്ങൾ പല വിഭാഗങ്ങളും ഒരേസമയം വാങ്ങുകയും ഒരേ സാധനങ്ങൾക്ക് പല വില രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ നടപടികളിലെ പാളിച്ചകളും പോരായ്മകളും എടുത്തു കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത് . വരുംദിനങ്ങളിൽ റിപ്പോർട്ടിൻമേൽ പാർലമെൻറ് പ്രക്ഷുബ്ദം ആയേക്കും