ജൂണ്‍ 14, അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തുന്ന ദിവസം സമ്പൂർണ്ണ കരിദിനമായി ആചരിക്കും

0
23

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ സന്ദര്‍ശത്തിനെത്തുന്ന ദിവസം ദ്വീപിൽ സമ്പൂര്‍ണ്ണ കരിദിനമായി ആചരിക്കാന്‍ ആഹ്വാനം. ജൂണ്‍ 14ന് കരിദിനമായി ആചരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. കരി ദിനത്തിൻറെ ഭാഗമായി ദ്വീപിലെ എല്ലാ വീടുകളി കറുത്ത കോടികൾ കെട്ടാനാണ് നിർദ്ദേശം. ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് കരി ദിനാചരണം

അതോടൊപ്പം ജനങ്ങൾ കറുത്ത വസ്ത്രം ധരിച്ച കറുത്ത മാസ്ക് വയ്ക്കണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. കറുത്ത മാസ്‌കോ വസ്ത്രമോ ഇല്ലാത്തവര്‍ കറുത്ത ബാഡ്‌ജെങ്കിലും ധരിച്ചിരിക്കണമെന്നും ഇവര്‍ പറഞ്ഞു.

രാത്രി ഒമ്പതു മണിക്കാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തുക. ആ സമയത്ത് എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധങ്ങളെല്ലാം വീടിനകത്തും പരിസരത്തും മാത്രമായിരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ ആവശ്യപ്പെട്ടു.