കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

0
17

കുവൈത്ത് സിറ്റി : കാലാവസ്ഥാ വ്യതിയാനം മൂലം കുവൈത്തിൽ സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ ഏകദേശം 55 കിലോമീറ്ററായതും, ഉയർന്ന തിരമാലകൾ രൂപപ്പെട്ടതും മുൻനിർത്തിയാണ് ഷുവായ്ഖ്, ഷുഐബ, ദോഹ തുറമുഖങ്ങളിൽ സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി പോർട്ട്സ് കോർപ്പറേഷൻ ഞായറാഴ്ച അറിയിച്ചത്. മൂന്ന് തുറമുഖങ്ങളിലെയും കപ്പലുകളുടെ പ്രവേശനവും പുറത്തുകടക്കുന്ന പ്രവർത്തനങ്ങളും രാവിലെ എട്ട് മണി മുതൽ നിർത്തിയതായി കോർപ്പറേഷൻ കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.