കുവൈത്ത് സിറ്റി: കുവൈത്തിൽ ഗ്യാസ് സിലണ്ടറുകളും റെഗുലേറ്ററുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി കുവൈത്ത് ഓയിൽ ടാങ്കേഴ്സ് കമ്പനി (കെഒടിസി) ക്ക് മാത്രമെന്ന് കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ഉത്തരവിറക്കി. മറ്റുള്ള സ്ഥാപനങ്ങൾ ഇവ ഇറക്കുമതി ചെയ്യുന്നത് കെജിഎസി നിരോധിച്ചു.ദ്രവീകൃത ഗ്യാസ് സിലിണ്ടറുകളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും അധികാരമുള്ള ഒരേയൊരു സ്ഥാപനമാണിതെന്ന് ഉത്തരവിൽ പറയുന്നു.
കമ്പനി അംഗീകരിച്ച ഗ്യാസ് റെഗുലേറ്ററുകളും പൈപ്പുകളും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ളവയാണെന്നും സുരക്ഷിതമായ ഉപയോഗത്തിന് അനുയോജ്യത ഉറപ്പുവരുത്തുന്നതിനായി നിരവധി പരിശോധനകൾക്ക് വിധേയമാണെന്നും അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
Home Middle East Kuwait കുവൈത്തിൽ ഗ്യാസ് സിലണ്ടറുകളും റെഗുലേറ്ററുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി കെഒടിസിക്ക് മാത്രം