കുവൈത്ത് സിറ്റി/ മുംബൈ : ഇന്ത്യൻ നാവികസേന കപ്പലായ ഐഎൻഎസ് ഷാർദുൽ കുവൈത്തിൽ നിന്ന് 7640 ഓക്സിജൻ സിലിണ്ടറുകളുമായി മുംബൈ തീരത്ത് എത്തി. കുവൈത്ത് ഇന്ത്യയ്ക്ക് നൽകിവന്നിരുന്ന ഓക്സിജൻ വിതരണത്തിലെ അവസാന ഘട്ടമായിരുന്നു ഇത്. കോവിഡ രണ്ടാം തരംഗം ഇന്ത്യയിൽ വലിയതോതിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സുഹൃദ് രാഷ്ട്രമായ കുവൈത്ത് അകമഴിഞ്ഞ സഹായം ആയിരുന്നു ഇന്ത്യക്ക് നൽകിയത്. പല ബാച്ചുകളിലായി ദ്രവീകൃത ഓക്സിജനും മറ്റ് മെഡിക്കൽ സാമഗ്രികളും കുവൈത്ത് ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നു .
Home Middle East Kuwait കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഓക്സിജൻ വിതരണത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചു, അവസാന സപ്ലൈയുമായി ഐ...