ഗ്രില്ലിംഗ് പ്രമേയത്തിൽ വ്യക്തത ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: തനിക്കെതിരെ എം‌പിമാരായ തമർ അൽ-സുവൈറ്റ്, ഖാലിദ് അൽ-ഒതൈബി, അബ്ദുൾ കരീം അൽ-കന്ദാരി എന്നിവർ സമർപ്പിച്ച ഗ്രില്ലിംഗ് പ്രമേയത്തിലെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി അൽ സബ ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിമിന് കത്ത് അയച്ചു.

നിയമം നടപ്പാക്കുന്നതിലെയും, ജീവനക്കാരെ പുനക്രമീകരിക്കുന്നതിലെയും പക്ഷപാതം, പൗരന്മാർ കേസ് ഫയൽ ചെയ്യുന്നതിൽ ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ, നിയമ വ്യവഹാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തൽ. എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ആണ് ആഭ്യന്തരമന്ത്രി വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.