കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ ഉണ്ടായ മോശം കാലാവസ്ഥയെത്തുടർന്ന് ഫൈലക ദ്വീപിൽ കുടുങ്ങിയ പൗരന്മാരും ജീവനക്കാരും ഉൾപ്പെടെ 140 പൗരന്മാരെ ആഭ്യന്തര മന്ത്രാലയം ഒഴിപ്പിച്ചു. ദ്വീപിൽ നിന്ന് ഇവരെ അവരെ തിരികെ എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലേം മേൽനോട്ടം വഹിച്ചതായി മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. തീര സുരക്ഷാ ഉദ്യോഗസ്ഥരാണ് ദ്വീപിൽ കുടുങ്ങി വരെ സുരക്ഷിതരായി തിരികെ എത്തിച്ചത്. തിരികെയെത്തിച്ചവരുടെ ആരോഗ്യ പരിശോധനകളും നടന്നു.കടൽ യാത്രക്കാരോട് അടിയന്തര സാഹചര്യങ്ങളിൽ 1-880-888 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെടാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Home Middle East Kuwait മോശം കാലാവസ്ഥയെ തുടർന്ന് ഫൈലാക്ക ദ്വീപിൽ കുടുങ്ങിയ 140 പേരെ കോസ്റ്റ് ഗാർഡ് തിരികെയെത്തിച്ചു