സൗദിയിൽ സ്ത്രീകൾക്ക് പുരുഷ ആശ്രിതരില്ലാതെ ഹജ്ജ് നടത്താൻ രജിസ്റ്റർ ചെയ്യാം

0
25

സൗദിയിൽ ഇത്തവണ ഹജ്ജ് കർമ്മം നടത്താനാഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് പുരുഷ ആശ്രിതരില്ലാതെ (മഹ്രം) രജിസ്റ്റർ ചെയ്യാൻ അനുവദിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾക്ക് സംഘങ്ങളായി ഹജ്ജ് നടത്താൻ അനുവദിക്കും എന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയതാണ് മാധ്യമ റിപ്പോർട്ടിൽ പറയുന്നത്.കൊറോണ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സൗദി ഈ വർഷത്തെ തീർത്ഥാടനം പൗരന്മാർക്കും രാജ്യത്തിന് അകത്തുള്ള പ്രവാസികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഹജ്ജ് കർമ്മങ്ങൾക്ക് 60,000 തീർഥാടകരെ മാത്രമാണ് ആണ് ഇത്തവണ അനുവദിക്കുക. കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക.