കുവൈത്തിൽ ഒന്നിലധികം ഡെൽറ്റ വേരിയൻ്റ് കേസുകളെന്ന് MOH, കൃത്യമായ കണക്കുകൾ പുറത്തു വിടുന്നില്ല

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ്ൻറെ ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങളാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒന്നിലധികം കേസുകളിൽ ഇന്ത്യൻ വകഭേദമായ ഡെൽറ്റ മ്യൂട്ടേഷൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്രപേരിൽ ഈ കോവിഡ് ബാധ ഉള്ളതായി ആരോഗ്യമന്ത്രാലയം കണക്ക് പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ ശനിയാഴ്ച ജൂൺ 13 ആം തീയതിയാണ് കുവൈത്തിൽ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വേരിയൻറ് റിപ്പോർട്ട് ചെയ്തത്.

വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം കുഞ്ഞു നിരോധിച്ചത് അടക്കം നിരവധി നിയന്ത്രണങ്ങളാണ് കുവൈത്ത് കൈക്കൊണ്ടത്. എന്നിട്ടും കുവൈറ്റിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തു. വൈറസിന്റെ ഉറവിടത്തെക്കുറിച്ചും അത് എങ്ങനെയാണ് കുവൈത്തിൽ എത്തിയതെന്നുമുള്ള ചോദ്യങ്ങൾക്ക് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.

വാക്സിനേഷനും ആരോഗ്യ പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നതുമാണ് ജനിതക മാറ്റം സംഭവിച്ച ഈ കൊറോണ വൈറസ്കളെ നേരിടുന്നതിനുള്ള മാർഗമെന്ന് കോവിഡ് ഉന്നത ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു.