ഡെൽറ്റ സാന്നിധ്യം; വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശന അനുമതി ലഭിക്കാൻ ഇനിയും വൈകും,

0
34

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് ഇന്ത്യൻ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദേശികൾക്ക് കുവൈത്തിലേക്കുള്ള പ്രവേശന അനുമതി ലഭിക്കാൻ ഇനിയും വൈകിയേക്കും എന്ന് സൂചന. ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ജനിതകമാറ്റം സംഭവിച്ച “ഡെൽറ്റ” വൈറസിനെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് കുവൈത്തിലെ കൊറോണ എമർജൻസി കമ്മിറ്റിഇന്ന് മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

കുവൈത്തിലെ ഷോപ്പിംഗ് കോംപ്ലക്സുകളുടെയും ഭക്ഷണശാലകളുടെയും പ്രവർത്തനസമയം എട്ട് മണിയിൽ നിന്ന് 11 മണിവരെ ആക്കുന്നത് സംബന്ധിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്യും.