ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

0
28

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കല്‍പറ്റ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒയ്ക്കാണ് കോടതി നിർദേശം നൽകിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. നവാസ് ആണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.രണ്ട് ഘട്ടമായി അമ്പത് ലക്ഷം നൽകിയെന്നതിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ സികെ ജാനു മത്സരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജാനുവിൻ്റെ പാർട്ടി ട്രഷറർ പ്രസീത തന്നെയാണ് തെളിവുകൾ സഹിതം പണം കൈമാറിയ കാര്യം പുറത്തുവിട്ടത്.