കൊറോണ എമർജൻസി കമ്മിറ്റി സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള എൻട്രി വിസ അംഗീകരിച്ചു

0
28

കുവൈറ്റ് സിറ്റി: സ്വകാര്യമേഖലയിലെ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കൽ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ്, ടെക്നീഷ്യൻ കേഡർമാർക്ക് വർക്ക് വിസ നൽകണമെന്ന ഫെഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ കമ്പനികളുടെ അഭ്യർത്ഥന കൊറോണ എമർജൻസി കമ്മറ്റി അംഗീകാരിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

മന്ത്രിസഭ സെക്രട്ടറി ജനറല്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഇസ്സാം അല്‍ നഹാമിന് അയച്ച കത്തിലാണ് അനുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കിയത്.

കുവൈറ്റിലേക്ക് തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന സഹകരണസംഘങ്ങളിലെ തൊഴിലാളികള്‍ക്ക് എന്‍ട്രി വിസ അനുവദിക്കണമെന്ന് കോപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അധികൃതര്‍ വിശകലനം നടത്തിവരികയാണ്.