ഒമാനിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 3 ബ്ലാക്ക് ഫംഗസ് കേസുകളാണ് സ്ഥിരീകരിച്ചത്. സങ്കീർണമായ ഫംഗസ് അണുബാധയാണ് മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. കോവിഡ് ബാധിതരായ മൂന്നു പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്, മൂവരും ചികിത്സയിലാണെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ എല്ലാ ജനങ്ങളും മുഖംമൂടി ധരിക്കുക, ശാരീരിക അകലം പാലിക്കുക, പതിവായി കൈ കഴുകുക, ഒത്തുചേരലുകൾ ഒഴിവാക്കുക തുടങ്ങി എല്ലാ കൊറോണ പ്രതിരോധ നടപടികളും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു,