കുവൈത്തിലെ സ്വകാര്യ കോളേജുകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രവാസി അധ്യാപകർക്ക് പ്രവേശന അനുമതി നൽകിയേക്കും

0
30

കുവൈത്ത് സിറ്റി: നിലവിൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്നത് നിയന്ത്രണങ്ങളിൽ കോളേജ് അധ്യാപകർക്ക് ഇളവ് നൽകിയേക്കുമെന്നു സൂചന. കുവൈത്തിലെ കൊറോണ എമർജൻസി മിനിസ്റ്റീരി ഇക്കാര്യം പരിഗണിക്കുന്നതായി അൽ ഖബാദ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ കോളേജുകളിലെയും മറ്റ് അക്കാദമിക് സ്ഥാപനങ്ങളിലെയും പ്രവാസി അധ്യാപകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ ഇളവ് നൽകാനുള്ള സാധ്യതകളാണ് കമ്മിറ്റി പരിശോധിക്കുന്നത്

ആരോഗ്യ അധികൃതരുടെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് അടുത്ത അധ്യയന വർഷത്തിൽ ക്ലാസുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി മന്ത്രിസഭ വിഷയം സമിതിക്ക് മുൻപിൽ സമർപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

മേൽപ്പറഞ്ഞ നിയന്ത്രണങ്ങളിൽ നിന്ന് ഫാക്കൽറ്റി അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സർവകലാശാലാ കൗൺസിലും സ്വകാര്യ കോളേജുകളും സ്വകാര്യ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. നിലവിൽ രാജ്യത്തിന് പുറത്തുള്ള അവരുടെ ഫാക്കൽറ്റി അംഗങ്ങൾക്ക് എൻട്രി വിസ നൽകുന്നത് സംബന്ധിച്ച് കമ്മിറ്റിക്ക് ഒരു അഭ്യർത്ഥന സമർപ്പിക്കാമെന്ന് സ്വകാര്യ സർവ്വകലാശാല കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് നേരത്തെ സ്വകാര്യ സർവകലാശാലകളെയും കോളേജുകളെയും അറിയിച്ചിരുന്നു.