കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് എല്ലാതരം വിസകളും ആഭ്യന്തരമന്ത്രാലയ വെബ്സൈറ്റ് വഴി ഓൺലൈനായി പുതുക്കാം എന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് വ്യക്തമാക്കി. സർക്കാർ മേഖലയിലെ ആർട്ടിക്കിൾ 17, സ്വകാര്യ കമ്പനി ജീവനക്കാർക്കുള്ള ആർട്ടിക്കിൾ 18, വീട്ടുജോലിക്കാർക്കുള്ള ആർട്ടിക്കിൾ 20, കുടുംബം / ആശ്രിത ആർട്ടിക്കിൾ 22 വിസകളും പുതുക്കാവുന്നതാണ്. ഇതിനുള്ള നിബന്ധന, പ്രവാസികളുടെ പാസ്പോർട്ട് ഒരു വർഷത്തിൽ കൂടുതൽ സാധുതയുള്ളതായിരിക്കണം എന്നും കമ്പനികൾക്ക് നിയമപരമായ പ്രശ്നങ്ങങൾ ഉണ്ടായിരിക്കരുത് എന്നുമാണ്. കേരളത്തിനു പുറത്തുള്ള പ്രവാസികളു ടെ റസിഡൻസി പുതുക്കാനാകില്ല എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും റസിഡൻസി അഫയേഴ്സ്് വിഭാഗം വ്യക്തമാക്കി.6 മാസത്തിൽ കൂടുതൽ കുവൈത്തിൽ ഹാജരാകാത്ത നിയമം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്, കൂടാതെ റസിഡൻസി സാധുതയുള്ളിടത്തോളം കാലം പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശിക്കാം .