കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ‘എൻക്വയറി ആൻഡ് രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കുന്നു’. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച കമ്പനിയുമായി ഡിജിസിഎ കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെെടുന്നത്. കുവൈത്തിലേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ വിവരശേഖരണത്തിലൂടെ റിസ്ക് അസസ്മെൻറ് നടത്തി നിയന്ത്രണ പരിധി വിപുലീകരിക്കാൻ ഈ സിസ്റ്റം സർക്കാർ സംവിധാനങ്ങളെ പ്രാപ്തമാക്കും. സർക്കാർ ഏജൻസികൾക്ക് യാത്രക്കാരുടെ ഡാറ്റ മുൻകൂട്ടി നൽകിക്കൊണ്ട് രാജ്യത്തെ പോർട്ടുകളിലൂടെ സഞ്ചാരികൾ കടന്നുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സിസ്റ്റം സുഗമമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, അതനുസരിച്ച് അധികൃതർക്ക് യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാം. ഈ രീതിയിലുള്ള അന്വേഷണവും പാസഞ്ചർ രജിസ്ട്രേഷൻ സംവിധാനവും ലോകത്തെ പല രാജ്യങ്ങളിലും ഗൾഫ് മേഖലയിലും നിലവിലുണ്ട്.
Home Middle East Kuwait Kl A യിൽ പുതിയ എൻക്വയറി ആൻഡ് രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കാൻ ഒരുങ്ങി ഡിജിസിഎ