കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം നല്‍കാന്‍ ആവില്ലെന്ന് കേന്ദ്രം. 3.85 ലക്ഷത്തിലധികം പേരാണ്് കോവിിഡ് കാരണം മരണപ്പെട്ടത്  ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും, ഓരോ ഇരയ്ക്കും പണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നുമാണ് കേന്ദ്ര നിലപാട്. ഇക്കാര്യം അറിയിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഇന്നലെ രാത്രിയാണ് 183 പേജുള്ള സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചത്. കൊവിഡ് നഷ്ടപരിഹാരം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച നയം അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പ്രതികരണം.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് എല്ലാവര്‍ക്കും പണം നല്‍കാനാവില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു .

ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമം വ്യക്തമാക്കുന്നുവെന്ന് വിശദീകരിച്ച സര്‍ക്കാര്‍, കൊവിഡിനെ പ്രകൃതി ദുരന്തത്തിന് സമാനമായി കണക്കാക്കാനാവില്ലെന്നും പറഞ്ഞു.