ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ 200,000 ഡോസുകൾ വാങ്ങാൻ ടെണ്ടർ കമ്മിറ്റി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് അനുമതി നൽകി

0
25

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരായ ജോൺസൺ ആന്റ് ജോൺസൺ   (ജെ, ജെ) വാക്സിൻ്റെ 200,000 ഡോസുകൾ വാങ്ങുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറിന്റെ അനുമതി ലഭിച്ചതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. വാക്സിൻ നിർമ്മാതാക്കളായ ജാൻസെൻ ഫാർമസ്യൂട്ടിക്കൽസുമായി കരാറിൽ ഏർപ്പെടുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.  2 ദശലക്ഷം യുഎസ് ഡോളർ  ചിലവ് വരുന്നതാണ് കരാർ.അന്തിമ അംഗീകാരത്തിനായി വിഷയം ഓഡിറ്റ് ബ്യൂറോയിലേക്ക് റഫർ ചെയ്യും,