കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്കിൽ വ്യാജ രേഖകൾ സമർപ്പിച്ചു ലോൺ തട്ടിയെടുത്തെന്ന കേസിൽ 16 ഉപഭോക്താക്കൾക്ക് തടവ് ശിക്ഷ. മൂന്ന് മുതൽ ഏഴ് വർഷം വരെ യാണ് ശിക്ഷ വിധിച്ചത്. കുവൈത്തിലെ വാണിജ്യ ബാങ്ക് ആണ് ഫസ്റ്റ് ഡിഗ്രി കോടതിയിൽ നിന്നും തട്ടിപ്പുകാർ ആയ ഉപഭോക്താക്കൾക്ക് എതിരെ വിധി സമ്പാദിച്ചത്.
ബാങ്ക് ഓഡിറ്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ, തെറ്റായ തൊഴിൽ ഡാറ്റയുടെ അടിസ്ഥാനത്തിൽ 16 പേർർ വായ്പകൾ നേടിയതായി കണ്ടെത്തുകയായിരുന്നു. ഈ 16 ക്ലയന്റുകളിൽ സർക്കാർ, സ്വകാര്യ ഏജൻസികളിൽ ജോലി ചെയ്യുന്ന പൗരന്മാരും താമസക്കാരും ഉൾപ്പെടുന്നു. വ്യാജ രേഖകളിൽ ശമ്പള സർട്ടിഫിക്കറ്റുകൾ, ജോലിയുടെ തുടർച്ച തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ ഉൾപ്പെടുന്നു, ഇവയാണ് വ്യാജ കമ്പനികളിൽ നിന്ന് ലഭിച്ചതാണെന്ന് കണ്ടെത്തിയത്. വ്യാജ രേഖ നൽകി ഓരോ ക്ലയൻ്റും 7 മുതൽ 25,000 ദിനാർ വരെയാണ് ബാങ്കിൽ നിന്നും വായ്പ എടുത്തത്.