വാഹന മോഷ്ടാവായ 60 കാരൻ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈറ്റിൽ വാഹന മോഷണക്കേസിൽ 60 കാരൻ പിടിയിൽ . സുലൈഭികാത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുവൈറ്റ് സ്വദേശിയുടെ കാറാണ് മോഷണം പോയത്, മോഷ്ടാവ് ഏതാനും ദിവസം കാർ ഉപയോഗിച്ചതിനു ശേഷം  മറ്റൊരു സ്ഥലത്തു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു . കാറ് നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഒരു സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വ്യക്തി പരിശോധനയിൽ കാറിൽ നിന്നും വിരലടയാളങ്ങൾ ലഭിച്ചു. ഇതാണ് പ്രതി യിലേക്ക് നയിച്ചതെന്ന്, കാർ നഷ്ടപ്പെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സിഐഡി ഉദ്യോഗസ്ഥർ തെളിവായി ശേഖരിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.