കസാക്കിസ്ഥാൻ, ഇറ്റലി, ക്രൊയേഷ്യ, ഫിലിപ്പീൻസ്, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്ന് കോഴി ഉൾപ്പടെ എല്ലാത്തരം പക്ഷികളെയും ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞുങ്ങളെയും, മുട്ടകളും ഇറക്കുമതി ചെയ്യാൻ കാർഷിക മത്സ്യ വിഭവ മന്ത്രാലയം അനുമതി നൽകി. മേൽ പറഞ്ഞിരിക്കുന്ന രാജ്യങ്ങൾ പക്ഷിപ്പനി രഹിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ആണിത്.
എസ്റ്റോണിയ ,ലിത്വാനിയ, ലെസോതോ എന്നിവിടങ്ങളിൽ നിന്നും കോഴികളെയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് താൽക്കാലികമായിി നിർത്തി വെച്ചതായി ഔദ്യോഗിക വക്താവ് തലാൽ അൽ-ദഹാനി പറഞ്ഞു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത സാഹചര്യത്തിലാണിത്.
രാജ്യത്തേക്ക് വരുന്ന ഓരോ ഇറക്കുമതിയും സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുന്നതായും ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ ഇവയിൽ കണ്ടെത്തുകയാണെങ്കിൽ എക്സ്പോർട്ട് റുടെ ചിലവിൽ ഇവ അതത് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുമെന്നും അൽ-ദഹാനി വ്യക്തമാക്കി.